പെരിയ: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. കേസില്‍ ഏഴ് പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ചാകും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. അറസ്റ്റിലായ പ്രതികള്‍ക്ക് പുറമെ ഇനിയും കൂടുതല്‍ പേര് കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും കൃത്യം നടപ്പാക്കുന്നതിലും പങ്കെടുത്തിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും. മുഖ്യ പ്രതികള്‍ അറസ്റ്റിലായെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


