‘അച്ഛനും അമ്മയും നാളെവരും’ എന്നാണ് ഇന്നലെ കൊച്ചിയിലെത്തിയ ആറുവയസുകാരന് മാധവ് പറഞ്ഞത്. മാധവ് ആഹ്ലാദത്തിലായിരുന്നു. അവനൊപ്പം കളിക്കാന്‍ കൂട്ടുകാരി ഗൗരിയുണ്ട്. അഞ്ചു വയസ്സുകാരി ഗൗരി ലക്ഷ്മിക്കും അമ്മ അശ്വതിക്കുമൊപ്പം മാധവ് ഇന്നലെ മൂന്നരയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങി. നേപ്പാളിലെ ദാമനില്‍ റിസോര്‍ട്ടില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മൂത്തമകനാണ് മാധവ്.അച്ഛനും അമ്മയും നാളെവരുമെന്നാണ് മാധവ് പറഞ്ഞത്. അവര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലാണെന്നാണ് മാധവിനെ അറിയിച്ചിരുന്നത്
ഇന്ദുലക്ഷ്മിയുടെ സഹോദരീഭര്‍ത്താവും കരസേനാ ഉദ്യോഗസ്ഥനുമായ അനീഷ് ശ്രീധറാണ് ഡല്‍ഹിയില്‍നിന്ന് മാധവിനെ ഏറ്റെടുത്തത്. അച്ഛനുമമ്മയും അനിയനും മറ്റൊരു ലോകത്തേക്ക് യാത്രയായതൊന്നും രണ്ടാം ക്ലാസുകാരനായ മാധവ് ഇനിയുമറിഞ്ഞിട്ടില്ല. മാധവിന്റെ കുഞ്ഞനുജന് വൈഷ്ണവും അപകടത്തില്‍ മരിച്ചിരുന്നു.മൊകവൂരിലെ മാധവിന്റെ അമ്മയുടെ വീട്ടിലേക്കായിരിക്കും ഇവരെത്തുക. ഇവിടെയായിരുന്നു മാധവിന്റെ അച്ഛന് രഞ്ജിത്കുമാറും, അമ്മ ഇന്ദുലക്ഷ്മയും, സഹോദരന് വൈഷ്ണവും താമസിച്ചിരുന്നത്. അവിടെയാണ് ഇവരുടെ പുതിയ വീടിന്റെ നിര്‍മ്മാണവും നടക്കുന്നത്.


