തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ പിന്തുണച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എത്ര നുണകളാല്‍ കോട്ട കെട്ടിയാലും സത്യത്തിന്റെ ശബ്ദും മുഴങ്ങുമ്പോള്‍ നുണക്കോട്ടകള്‍ തകര്‍ന്നടിയുക തന്നെ ചെയ്യുമെന്നാണ് ഫെയ്സ്ബുക്കില്‍ വീണാ വിജയനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ആര്യാ രാജേന്ദ്രന് കുറിച്ചത്.
വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് നികുതി അടച്ചെന്ന ജിഎസ്ടി കമ്മിഷണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആര്യാ രാജേന്ദ്രന്റെ പ്രതികരണം. കരിമണല്‍ കമ്പനി സി.എം.ആര്.എലുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജിക് നികുതി അടച്ചെന്നാണ് മാത്യു കുഴല്നാടന് എം.എല്‍.എയ്ക്ക് നികുതി വകുപ്പ് മറുപടി നല്‍കിയത്. എന്നാല്‍ എത്രയാണ് നികുതിയെന്നോ എന്ന് അടച്ചെന്നോ മറുപടിയിലില്ല.


