ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് തെരച്ചിൽ നടത്തുന്ന സൈന്യം. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിലും വാഹനം കണ്ടെത്താനായില്ല. നിര്‍ണായകമെന്ന് കരുതിയിരുന്ന രണ്ട് സ്ഥലങ്ങളിലേയും പരിശോധന പൂര്‍ത്തിയായി ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു. എന്നാൽ സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷേ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. ഇടിഞ്ഞു വീണ മണ്ണിനൊപ്പം ലോറി ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം.
പ്രദേശത്ത് ലോഹനിക്ഷേപങ്ങളുണ്ടെന്ന് സൂചനയുണ്ട്. ലോഹസാന്നിധ്യമുണ്ടെന്ന തരത്തില്‍ സിഗ്നല്‍ ലഭിച്ചത് ഈ നിക്ഷേപങ്ങളുടെ സാന്നിധ്യം കൊണ്ടാകാമെന്നാണ് കരുതുന്നത്. സിഗ്നല്‍ ലഭിച്ചിടത്ത് വാഹനം കാണാത്ത സാഹചര്യത്തില്‍ പുഴയുടെ പരിസരത്ത് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് സാധ്യത.ഏഴാം ദിവസമാണ് അർജുനായുളള തെരച്ചിൽ തുടരുന്നത്. അര്‍ജുന്റെ ലോറി റോഡരികിൽ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്.


