ഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതിയെ കേരളം അറിയിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ വിദ്യാർത്ഥികളുടെ പരീക്ഷ നടത്താനാണ് കേരള സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസമേഖല സജ്ജമാണ്. പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും സുപ്രീം കോടതിയെ ഇന്ന് കേരളം അറിയിക്കും.
സെപ്റ്റംബര്‍ ആകുമ്പോൾ കോവിഡ് നിയന്ത്രണ വിധേയമാകുമെന്നാണ് കേരളത്തിൻ്റെ പ്രതീക്ഷ. കോവിഡിനിടയിലും പ്ലസ് ടു പരീക്ഷ വിജയകരമായി നടത്തിയ സംസ്ഥാനമാണ് കേരളം. ഈ ആത്മവിശ്വാസം പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിലും ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും.