ഇന്ധന വിലയില്‍ പതിനാറാം ദിവസവും വര്‍ദ്ധന. പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് കൊച്ചിയില്‍ 79 രൂപ 72 പൈസയും ഡീസലിന് 74 രൂപ 66 പൈസുമായി.
16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 36 പൈസയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 8 രൂപ 91 പൈസയും കൂടിയിട്ടുണ്ട്. കഴിഞ്ഞ നിരവധി ദിവസമായി 60 പൈസയില്‍ താഴെ വീതം എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതാണ് ഇന്ധന വില വര്‍ദ്ധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ദ്ധനവിന് ഇടയാക്കിയത്.


