മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള ബലാത്സംഗ പരാതിയില്‍ മുംബൈ ഓഷ്വാര പോലീസ് വീണ്ടു പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു. യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ കോടതിയിലെ വാദം കണക്കിലെടുത്തുാണിത്. ബിനോയ് തന്നെ വിവാഹം കഴിച്ചുവെന്നും ചെലവിനായി അഞ്ചു കോടി ആവശ്യപ്പെട്ടുവെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ വിവാഹ വാഗ്ദാനം നല്കി ലൈംഗിക പീഡനം നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഈ ഒരു വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ബിനോയിയുടെ അഭിഭാഷകന് ഇന്നലെ ബിനോയിയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയതോടെ പോലീസ് വീണ്ടും മൊഴിയെടുക്കുന്നത്.
അതിനിടെ, പ്രശ്നപരിഹാരത്തിന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും ഇടപെട്ടിരുന്നുവെന്ന വെളിപ്പെടുത്തലും യുവതിയുടെ കുടുംബം നടത്തി. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ കോടിയേരിയുടെ കുടുംബത്തിന് ബിനോയിയും യുവതിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
2009 മുതല്‍ 2015 വരെയാണ് യുവതിയും ബിനോയിയും ഒരുമിച്ച് കഴിഞ്ഞിരുന്നത്. 2015നു ശേഷം ബിനോയ് കോടിയേരിയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. ബിനോയിയുടെ അമ്മ മുംബൈയില്‍ എത്തി യുവതിയെയും കുടുംബത്തെയും കണ്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. ബിനോയിയും ഒപ്പമുണ്ടായിരുന്നു. അന്ന് യുവതിയുടെ മകനെയും അവര്‍ കണ്ടിരുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കാനായില്ല.
കഴിഞ്ഞ ഒന്നര വര്‍ഷമായി ബിനോയിയുടെ കുടുംബവുമായി യുവതിയുടെ കുടുംബം നിരന്തരം സംസാരിച്ചിരുന്നു. 2018 ഡിസംബറില്‍ നോട്ടീസ് നല്കിയ ശേഷം ബിനോയ് പല തവണ മുംബൈയില്‍ എത്തിയിരുന്നു. ബിനോയിയും സുഹൃത്തുക്കളും ഒത്തുതീര്‍പ്പിന് നേരിട്ടും ഫോണില്‍ വിളിച്ചും സമ്മര്‍ദ്ദം ചെലുത്തി. ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെയും കുട്ടിയുടെയും ചെലവിന് പണം കിട്ടാതെ പിന്മാറില്ലെന്ന് യുവതി അറിയിച്ചു.

