കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയെന്ന് പരാതി. ബസ് അപകടകരമായ രീതിയില്‍ പാര്‍ക്ക് ചെയ്താണ് ഡ്രൈവര്‍ ഇറങ്ങിപ്പോയത്. ഇന്നലെ രാത്രി ആയിരുന്നു കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ബസ് കോന്നിയിൽ നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയത്. കട്ടപ്പന ഡിപ്പോയിലെ ബസോടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറാണ്. 20 മിനിറ്റോളം ബസ് നടുറോഡില്‍ കിടന്നു.
സ്ഥിരം അപകടമേഖലയായ സ്ഥലത്താണ് ബസ് നിര്‍ത്തിയിട്ടത്. ഓട്ടോ ഡ്രൈവര്‍മാരടക്കം അപകടം ചൂണ്ടിക്കാട്ടിയിട്ടും ഡ്രവര്‍ ബസ് മാറ്റിയില്ലെന്ന് പരാതിയുണ്ട്.സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം തുടങ്ങി.


