കേരള വാട്ടർ അതോറിറ്റിയുടെ പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും പ്രദർശന സജ്ജമാകുന്നു.ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്ടർ അതോറിറ്റി പരസ്യ ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും ഒരുക്കുന്നത്പൈപ്പ് വഴി വീട്ടുമുറ്റത്ത് കുടിവെള്ളമെത്തുന്നതിനുള്ള ചെലവും അധ്വാനവും ജനങ്ങളെ ബോധ്യപ്പെടുത്തുക, ജലം പാഴാകുന്നതു വഴി അമിത ബിൽ വരുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകുക, മൊബൈൽ ഫോണിലൂടെ വാട്ടർ ചാർജ് അടക്കുന്നത് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഒരുക്കുന്നത്
ഷിബു വെമ്പല്ലൂർ സംവിധാനവും കൃഷ്ണ കെ സഹദേവ് ചായഗ്രഹണവും നിരഞ്ജൻകുമാർ എഡിറ്റിംഗും മുരളീധരൻ കൊട്ടാരത്ത് നിർമ്മാണവും റീജോ ചക്കാലക്കൽ സംഗീതവും ചാൾസ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.കേരള വാട്ടർ അതോറിറ്റി ഫിനാൻസ് മാനേജറും ചീഫ് അക്കൗണ്ട്സ് ഓഫിസറുമായ വി. ഷിജിത്തിന്റെ മേൽനോട്ടത്തിൽ ജീവനക്കാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയാണ് നേതൃത്വം നൽകുന്നത്.നായക വേഷം ചെയ്യുന്ന പ്രഹളാദ് മുരളി തമിഴ് മ്യൂസിക് ആൽബത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിൽ ‘കേക്ക് സ്റ്റോറി’ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു


