കൊല്ലം: കുളത്തുപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14 വെടിയുണ്ടകള്‍ കണ്ടെടുത്തു. ചോഴിയാക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. തിരകള്‍ തിരുകുന്ന ബെല്‍റ്റില്‍ 12 എണ്ണവും വേര്‍പ്പെടുത്തിയ നിലയില്‍ രണ്ടു വെടിയുണ്ടകളുമാണ് ലഭിച്ചത്.
സായുധ സേന ഉപയോഗിക്കുന്ന തോക്കിന്റെ തിരകളാണ് ഇവയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഡയമീറ്റര്‍ നോക്കി ഏതുതരം തോക്കില്‍ ഉപയോഗിക്കുന്നതാണെന്നു തിട്ടപ്പെടുത്തുമെന്നു കുളത്തുപ്പുഴ പോലീസ് പറഞ്ഞു. വെടിയുണ്ടകള്‍ കൊട്ടാരക്കര റൂറല്‍ എസ്പി ഓഫിസിലേക്കു മാറ്റി.


