തിരുവനന്തപുരം: കേരളം മുഴുവന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒന്ന് കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലം കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം പറഞ്ഞു . സാംസ്കാരിക നായകര്‍ക്കെതിരായി നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശനമുയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ബല്‍റാം മറുപടി നല്കി .

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിനു ചുവടെയാണ് ബല്‍റാം ശക്തമായ മറുപടി നല്‍കിയത് .മലയാള സാംസ്കാരിക ലോകത്തെയാണ് കേരള സാഹിത്യ അക്കാദമി പ്രതിനിധാനം ചെയുന്നത് എന്നും അല്ലാതെ സിപിഎമ്മിനെ അല്ല എന്നും ബല്‍റാം വ്യക്തമാക്കി .ആ സാഹചര്യത്തിലാണ് അവിടേക്ക് കടന്നതും ജനാധിപത്യപരമായ പ്രതിഷേധം നടത്തിയതും .
ഇന്നാട്ടിലെ ജനങ്ങള്‍ സിപിഎമ്മിന് സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന ക്രിമിനലുടെ കൈകാര്യം ചെയ്യുമെന്നും ബല്‍റാം വ്യക്തമാക്കി .സാംസ്കാരിക നായകര്‍ . കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തില്‍ യാതൊരു പ്രതികരണവും നടത്താത്ത സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.


