കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ അഞ്ചുപേരെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. പ്രതികള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. വൈകുന്നേരത്തോടെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും.

അതിനിടെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കാസര്‍ഗോഡ് ജില്ലയിലെത്തുന്നുണ്ട്. സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് ശിലാസാഥാപനം അടക്കമുള്ള പരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി എത്തുന്നത്. കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്ന് ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് വന്‍ പൊലീസ് സേനയെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്.


