മാനന്തവാടി : ഏകദിന മൈന്‍ഡ് പവര്‍ പരിശീലനം മാനന്തവാടി വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടത്തി. പ്രശസ്ദ്ധ മനശാസ്ത്ര ഗ്രന്ഥരചയിതാവും, കോര്‍പ്പറേറ്റ് ട്രൈയനറുമായ പി.എസ് തോമസ് പരിശീലന പരിപാടിക്ക് നേത്യത്വം നല്കി. ലോഓഫ് അട്രാക്ഷന് മില്ല്യണര്‍ മൈന്‍ഡ് സെറ്റ്, എന്‍.എല്‍.പി എന്നീ അന്താരാഷ്ട്ര ടെക്നിക്കുകളും ഉപയോഗിച്ചു കൊണ്ടുളള രീതിയിലായിരുന്നു പരിശീലനം. മന:ശക്തിയാല്‍ മറ്റു വസ്തുക്കള്‍ ചലിപ്പിക്കുന്ന പെന്‍ഡുലം ഡൗസിംഗ്, ഇ.സ്.പി തുടങ്ങിയ ടെക്നിക്കുകളും ഉപയോഗിച്ചായിരുന്നു പരിപാടി.
പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ 100% വിജയം വരിക്കാന്‍ ആളുകളെ പ്രാപ്തമാക്കുന്ന ഈ പരിപാടി 25ന് ബത്തേരി റീജന്‍സി ഹോട്ടലിലും 26ന് കല്‍പ്പററ ആലക്കല്‍ റസിഡന്‍സിയിലും പ്രേഗ്രാം നടക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ മൂജീബ് റഹ്മാന് അറിയിച്ചു. പങ്കെടുക്കാന്‍ താല്പര്യമുളളവര് ഈ നമ്പറില്‍ 9847400911 – 24നു മുമ്പ് പേര് റജിസ്ററര്‍ ചെയ്യേണ്ടതാണ്. സതീശന് മാസ്റ്റര്‍, മജീദ് വടകര, ഷിനു പുല്‍പ്പള്ളി, സിദ്ധിഖ് സി.കെ എന്നിവര്‍ സംസാരിച്ചു. മൂജീബ് റഹ്മാന് സ്വാഗതവും, ഏലിയാമ്മ അരമ്പറ്റകുന്ന് നന്ദിയും പറഞ്ഞു.


