പെരിന്തല്‍മണ്ണ: ചികിത്സയ്ക്കു ശേഷം കനക ദുര്‍ഗ പെരിന്തല്‍മണ്ണയിലെത്തി. വീട്ടില്‍ താമസിപ്പിക്കുന്നതിന് ഭര്‍ത്താവും വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്കു വേണ്ടിയുള്ള താല്‍ക്കാലികആശ്വാസ കേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്കാണ് മാറ്റിയത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് ഇവര്‍ പൊലീസ് സംരക്ഷണയില്‍ പെരിന്തല്‍മണ്ണയിലെത്തിയത്. പൊലിസ് സ്റ്റേഷനില്‍ വച്ച് ഇവരുമായും ഭര്‍ത്താവുമായും സംസാരിച്ചെങ്കിലും അങ്ങാടിപ്പുറത്തെ വീട്ടില്‍ താമസിപ്പിക്കുന്നതില്‍ ഭര്‍ത്താവ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് 10. 30 ഓടെയാണ് പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റിയത്. വനിതാ എസ്ഐയുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സുരക്ഷയൊരുക്കുന്നുണ്ട്. കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു കനകദുര്‍ഗയുടെ സുഹൃത്ത് പറഞ്ഞു.

