തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ മോശമായി പരാമര്‍ശിച്ചെന്നാണ് കേസ്.സന്ധ്യ ശ്രീകുമാര്‍ നല്കിയ സ്വകാര്യ ഹര്‍ജിയിലാണ് തിരുവനന്തപുരം എംപിക്കെതിരെ കോടതി നേരിട്ട് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തരൂര്‍ എത്തിയിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.


