തിരുവനന്തപുരം: വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും പണം എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാമതിലിന് സര്‍ക്കാര്‍ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസകും പറഞ്ഞു. ബജറ്റ് തുക ചെലവിടില്ല എന്നും അദ്ദേഹം വ്യക്തമാക്കി . സര്‍ക്കാര്‍ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. വനിത സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്നും അതിന് അവര്‍ പ്രാപ്തര്‍ ആണെന്നും തോമസ് ഐസക് പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് തോമസ് ഐസകിന്റെ പ്രതികരണം.


