എറണാകുളം: എറണാകുളം മട്ടാഞ്ചേരിയിൽ ചീനവലയുടെ പലക ഒടിഞ്ഞ് സഞ്ചാരികൾ കായലിൽ വീണു. വിദേശികൾ അടക്കം മൂന്ന് പേരാണ് വീണത്. സമീപമുണ്ടായിരുന്ന നാട്ടുകാർ ഇവരെ രക്ഷിക്കുകയായിരുന്നു.
ഇവരിൽ ഒരാളെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓടിക്കൂടിയ നാട്ടുകാരാണ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ വിദേശികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ആർക്കും വലിയ പരിക്ക് ഇല്ലെങ്കിലും ഇവരുടെ ബാഗ് ഉൾപ്പെടെ നഷ്ടപ്പെട്ടു. വലയുടെ പലകകൾ ദ്രവിച്ച നിലയിലാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ കയറുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.


