പാലക്കാട്: പി.കെ.ശശി എംഎല്‍എ നയിക്കുന്ന കാല്‍നടപ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. അതേസമയം, പ്രതിപക്ഷ യുവജന സംഘടനകള്‍ ജാഥയ്ക്കെതിരെ പ്രതിഷേധം സംഘിപ്പിച്ചേക്കും. ഇന്ന് വൈകീട്ട് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ തിരുവാഴിയോട് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് ജാഥ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നാളെ മുതല്‍ 25 വരെയാണ് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ പര്യടനം. ആരോപണവിധേയനായ പി.കെ.ശശിയെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ച പാര്‍ട്ടി തീരുമാനത്തിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 
ശശിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതി യോഗം പരിഗണിക്കാനിരിക്കെയാണ് ജാഥയുമായി പാലക്കാട് ജില്ലാ നേതൃത്വം മുന്നോട്ടുപോകുന്നത്.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നല്കിയ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി വരും മുമ്പാണ് പി.കെ.ശശി എംഎല്‍എ കാല്‍നടപ്രചരണ ജാഥ നയിക്കുന്നത്. 23 ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ശശിക്കെതിരായ റിപ്പോര്‍ട്ട് ചര്‍ച്ചയാകും. കടുത്ത നടപടിയിലേക്ക് പാര്‍ട്ടി നീങ്ങില്ലെന്ന് ശശിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കാല്‍നട പ്രചരണജാഥ കടന്നുപോകുന്ന വഴികളില്‍ പ്രതിഷേധം സംഘിടിപ്പിക്കാന്‍ പ്രതിപക്ഷ യുവജന സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

