തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഉടനീളം ഇന്ന് കനത്ത് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ന് കേരളത്തില്‍ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. അതിനാല്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിച്ചുണ്ട്.
എറണാകുളം ജില്ലയില്‍ രാവിലെ മുതല്‍ കനത്തമഴയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍നിന്നുള്ള കാറ്റിന്റെ പാത്തിയും ന്യുനമര്ദ്ത്തിനൊപ്പം ചേരുമ്പോള്‍ മഴ കുടതല്‍ ശക്തമാകാനാണ് സാധ്യത. സംസ്ഥാനത്തിന്റെ തീരമേഖലയില്‍ അടക്കം കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ട്.
ന്യൂനമര്‍ദത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വരെ കേരളത്തില്‍ വ്യാപകമഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

