കൊച്ചി : ഉപതിരഞ്ഞെടുപ്പ് നടന്ന കോന്നി മണ്ഡലം എല്‍ഡിഎഫ് നേടുമെന്നു മനോരമ ന്യൂസ്– കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍. എൽഡിഎഫ് 5% വോട്ടിന് മുന്നിലാണെന്ന് എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. എൽഡിഎഫ് 46%, യുഡിഎഫ് 41%, ബിജെപി 12% എന്നിങ്ങനെയാണു വോട്ടിങ് നില.
കെ.യു.ജനീഷ് കുമാറാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. എക്സിറ്റ് പോൾ പ്രകാരം 2016 ലേതിനെക്കാള്‍ യുഡിഎഫ് 9.99% വോട്ടിനു പിന്നിലാണ് ഇവിടെ. എൽഡിഎഫ് 9.55% മുന്നിലും. ബിജെപിയുടെ വോട്ടുനിലയില്‍ കാര്യമായ മാറ്റമില്ല.

