സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതോടെ ഇന്ന് കനത്ത മഴ തുടരും. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ചുട്ടള്ളത്.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റ് 6 ജില്ലകളിലും യെല്ലോ ആലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഒപ്പം വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് പൂര്‍ണവും ഭാഗികവുമായ അവധി പ്രഖ്യാപിച്ചുട്ടള്ളത്.
തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ എല്ലാ സ്കൂളുകള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാല്‍
എറണാകുളത്തെ കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ടയിലും തൃശ്ശൂരിലും ഉച്ചയ്ക്ക് ശേഷം സ്കൂളുകള്‍ക്കും അംഗനവാടികള്‍ക്കും മാത്രമാണ് അവധി.