തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി തസ്മിദ് തംസമിനെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് നിർണായക വിവരം. പെൺകുട്ടി നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ദൃശ്യങ്ങളിൽ പെൺകുട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
. ഇന്നലെ 3:03 ന് കുട്ടി നാഗർകോവിലിലെ പ്ലാറ്റ്ഫോമിൽ ഇറങ്ങിയതായും കുപ്പിയിൽ വെള്ളം എടുത്ത ശേഷം അതേ വണ്ടിയിൽ തിരികെ കയറിയെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുളളത്.കന്യാകുമാരിയിലെ തെരച്ചിൽ സാധ്യത പൂർണമായി തള്ളാതെ കഴക്കൂട്ടം പോലീസ്. കന്യാകുമാരിയിൽ എത്തി സിസിടിവി ഇല്ലാത്ത വഴിയിലൂടെ പെൺകുട്ടിക്ക് കടന്നു പോകാനുള്ള സാധ്യത നിലനിൽക്കുന്നു. അങ്ങനെയൊരു സൂചനയോ ദൃശ്യമോ വിവരങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതിനുള്ള ശ്രമം നടത്തുമെന്ന് പോലീസ് അറിയിച്ചു.


