കണ്ണൂർ: ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ സിപിഎം നടപടിയെടുക്കണമെന്ന ആവശ്യമായി പോരാളി ഷാജിയും.
സിപിഎമ്മിന്റെ സൈബർ പോരാട്ടം മുന്നിൽ നിന്നു നയിക്കുന്ന പേജിൽ ഇത്തരമൊരു പോസ്റ്റ് കണ്ട് അണികളും ഫോളോവേഴ്സും അമ്പരന്നു. ഷാജിയുടെ പേജ് ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്ന കമന്റുകൾ തുരുതുരെയെത്തി.
ഹാക്ക് ചെയ്തിട്ടില്ലെന്നു ഷാജിയുടെ മറുപടി ഉടനെത്തി. ശരിതെറ്റുകൾ നോക്കാതെ സിപിഎമ്മിനെ ന്യായികരിക്കുന്നതിന്റെ പേരിൽ ‘അന്തംകമ്മി’യെന്നു വിളിപ്പേരുള്ള ഷാജിതന്നെ ശ്യാമള ടീച്ചറുടെ ചിത്രം ഉൾപ്പെടെ പോസ്റ്റ് ചെയ്ത് നടപടി ആവശ്യപ്പെട്ടതോടെ സൈബർ ലോകത്ത് ആന്തൂർ വിഷയത്തിൽ സിപിഎം കടുത്ത പ്രതിരോധത്തിലായി.
ഷാജിയുടെ പോസ്റ്റിൽ നിന്ന്: ‘ജനവികാരം കണ്ടില്ലെന്ന് നടിക്കരുത്. പാർട്ടി പ്രതിനിധി ആയിരിക്കുമ്പോൾ മാനുഷികമായ വികാരങ്ങൾ അടക്കി വെക്കാൻ സാധിക്കണം. ദേഷ്യം, പക, അഹംകാരം ഇതൊക്കെ അടക്കി വെക്കാൻ സാധിക്കുന്നില്ലെങ്കിൽ പാർട്ടി ലേബൽ മാറ്റി വ്യക്തി മാത്രം ആയി തുടരുക. അല്ലാതെ രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോയാൽ തുലയുന്നത് ഒരു ജനതയുടെ ജീവൻ പണയം വെച്ചു ഉണ്ടാക്കിയ പാർട്ടി അടിത്തറ ആണ്.
വ്യക്തിയെ കാൾ പ്രസ്ഥാനമാണ് വലുത്. തെറ്റുണ്ടെങ്കിൽ തിരുത്തണം. യാതൊരു സംശയവുമില്ല.അത് പുറകോട്ടല്ല മുന്നിലേക്ക് തന്നെ നമ്മെ നയിക്കും. മറ്റുള്ള പാർട്ടിക്കാർ തെറ്റ് ചെയ്യുതാലും അനുഭാവികളും പ്രവർത്തകരും വോട്ട് ചെയ്യും സി.പി.എം തെറ്റ് ചെയ്യുതാൽ ജനങ്ങൾ പൊറുക്കില്ല അത് ഓർമ്മ ഉണ്ടാവണം ഒരോ നേതാക്കൾക്കും ഇഎംഎസിനും എകെജിക്കും നായനാർക്കും വിഎസിനും പിണറായിക്കും
സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ട് അധ്യക്ഷയ്ക്ക് നടപടിയില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ് സിപിഎമ്മിന്റെ തണലിൽ വളർന്നവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ.

