തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹത്തില്‍ നിന്ന് മാല മോഷണം പോയി. മാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയാണ് മാല മോഷ്ടിച്ചത്. പന്തളം സ്വദേശി ജയലക്ഷ്മിയെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
