എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹർജി ഹൈക്കോടതി അംനുവദിച്ചു. ജസ്റ്റിസ് എഎ സിയാദ് റഹ്മാന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.കേസിൽ ഗൂഢാലോചന കുറ്റമാണ് കെ സുധാകരനെതിരെ ചുമത്തിയിരുന്നത്. 2016ലാണ് കേസിൽ നിന്ന് കുറ്റവിമിക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.
കെ സുധാകരന്റെ ഹര്‍ജി അനുവദിച്ചുകൊണ്ട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കുകയായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു1995 ഏപ്രിൽ 12നാണ് ട്രെയിനിൽ വെച്ച് ഇപി ജയരാജനെ വധിക്കാൻ ശ്രമമുണ്ടായത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയിലെ ഓങ്കോളിൽ വെച്ചാണ് വധശ്രമം ഉണ്ടായത്.


