ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബം നല്കിയ പരാതിയിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്.കുഞ്ഞിന് അനക്കമില്ല എന്ന് പറഞ്ഞ് ഡോക്ടറെ കണ്ടപ്പോൾ ഉറങ്ങുകയാവും എന്ന് പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് കുടുംബം പറയുന്നത്. പിറ്റേദിവസം ആശുപത്രിക്ക് പുറത്ത്നടത്തിയ സ്കാനിങ്ങിലാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്.
അതേസമയം കുഞ്ഞിന്റെ മരണകാരണം അറിയാനുള്ള നിര്‍ണായകമായ പത്തോളജിക്കൽ ഓട്ടോപ്സി ഇന്ന് നടത്തും. സംഭവത്തിനു ശേഷം ആശുപത്രിക്കെതിരെ പൊലീസിലും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു.എട്ടുമാസം ഗർഭിണിയായിരുന്ന പവിത്രയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനക്കമില്ലാത്തത് കൊണ്ടാണ് വ്യാഴാഴ്ച രാത്രി തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയത്.


