തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചരണം. 22 ന് കോഴിക്കോടാണ് ആദ്യ പരിപാടി. 23-ാം തിയ്യതി കാസര്‍കോട്, 24 ന് കണ്ണൂര്‍, 25 ന് മലപ്പുറം, 27 ന് കൊല്ലം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി. 30 ന് തിരുവനന്തപുരത്ത് ആരംഭിച്ച് ഏപ്രില്‍ 22 ന് കണ്ണൂരിലാണ് അവസാനിക്കുക.
പൗരത്വ ഭേദഗതി നിയമത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു.


