തിരുവനന്തപുരം: ചെര്‍പ്പുളശേരിയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യാജ പ്രചാരണം മാത്രമാണെന്ന് മന്ത്രി എ.കെ. ബാലന്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് തന്നെ ഭാവിയില്‍ ഇത് തിരിച്ചടിയാകുമെന്നും ബാലന് കൂട്ടിച്ചേര്‍ത്തു.

ഏരിയ കമ്മിറ്റി ഓഫീസില്‍വച്ച് യുവജനസംഘടനാ പ്രവര്ത്തകന് പീഡിപ്പിച്ചതായാണ് യുവതി ആരോപിക്കുന്നത്. പ്രണയം നടിച്ചായിരുന്നു പീഡനമെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
മണ്ണൂരില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. കോളജില്‍ പഠിക്കുന്നതിനിടെ മാഗസിന് തയാറാക്കല്‍ ചര്‍ച്ചക്ക് പാര്‍ട്ടി ഓഫീസിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതി വെളിപ്പെടുത്തിയത്.


