മലപ്പുറം: പൊന്നാനിയില്‍ പ്രഖ്യാപിച്ച ഷിപ്പ് യാര്‍ഡ് പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി. പദ്ധതി മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദോഷകരമായി ബാധിക്കുമെന്നും, വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്ലി ആമകളുടെ മുട്ടയിടല്‍ കേന്ദ്രം നശിപ്പിക്കപ്പെടുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതി ആഘാത പഠനമോ , സാമൂഹിക ആഘാത പഠനമോ നടത്താതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നതെന്നും ശാസ്ത്രീയ പഠനമില്ലാതെ പദ്ധതി നടപ്പിലാക്കുന്നത് തടയണമെന്നും മത്സ്യതൊഴിലാളികളായ ഹരജിക്കാര്‍ ആവശ്യപ്പെട്ടു. അഡ്വ. അനൂപ് വി. നായര്‍ മുഖേനയാണ് ഹരജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. വിഷയത്തിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് അടുത്ത ആഴ്ച വിശദമായി വാദം കേൾക്കും.


