മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പിന്നിടുമ്പോള്‍ കേരള കുടിയേറ്റ തൊഴിലാളി പദ്ധതി പ്രകാരം തൊഴിലാളികള്‍ക്കുളള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനവും, ബോധവല്‍ക്കരണ ക്ലാസ്സും, മെഡിക്കല്‍ ക്യാമ്പും വെള്ളിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോയ്സ് ജോര്‍ജ് എം.പി.മുഖ്യപ്രഭാഷണം നടത്തും.ലേബര്‍ കമ്മീഷ്ണര്‍ സി.വി.സാജന് ഐ.എ.എസ്. സ്വാഗതം പറയും.നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്, ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ.സഫറുള്ള, റൂറല്‍ ജില്ലാ പോലീസ് മേധവി രാഹുല്‍.ആര്.നായര്‍ ഐ.പി.എസ്, കെ.ബി.ഒ.സി.ഡബ്ല്യു.ഡബ്ല്യു.ബി ചെയര്മാന് കെ.വി.ജോസ്,ജില്ലാ മെജിക്കല്‍ ഓഫീസര്‍ എന്‍.കെ.കുട്ടപ്പന്,ജില്ലാ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നകുടിയേറ്റ തൊഴിലാളി ക്ഷേമ നിധി. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ പണിയെടുക്കുന്ന അസംഘടിതരായ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കാണ് പദ്ധതി ആശ്വാസമാകുന്നത്. കേരള കുടിയേറ്റ തൊഴിലാളി പദ്ധതി പ്രകാരം തൊഴിലാളികള്‍ക്കുളള ആനുകൂല്യങ്ങളില്‍ വന്‍വര്‍ധനവാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. പദ്ധതി പ്രകാരം മരണപ്പെടുന്ന കുടിയേറ്റ തൊഴിലാളിയുടെ കുടുംബത്തിന് നല്‍കിയിരുന്ന ധനസഹായം 10000 രൂപയില്‍ നിന്നും 25000 രൂപയായി വര്‍ധിപ്പിച്ചു. ജോലിക്കിടയില്‍ സംഭവിക്കുന്ന അപകടത്തിന് 50000 രൂപയില്‍ നിന്നും രണ്ടു ലക്ഷം രൂപയായും ആനുകൂല്യം ഉയര്‍ത്തി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുളളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. പദ്ധതിയംഗമല്ലാത്ത തൊഴിലാളിക്ക് കിടത്തി ചികിത്സക്ക് വിധേയമാകുന്ന ആദ്യ അഞ്ച് ദിവസത്തേക്ക് 500 രൂപയും തുടര്‍ന്നുളള ഓരോദിവസത്തേക്കും 100 രൂപ വീതം പരമാവധി 20000 രൂപ വരെ ചികിത്സാ സഹായമായി ലഭിക്കും. നേരത്തെ ഇത് 2000 രൂപയായിരുന്നു. സര്‍ക്കാര്‍ ആസ്പത്രികളിലോ ബോര്‍ഡ് അംഗീകരിച്ച സ്വകാര്യ-സഹകരണ ആസ്പത്രികളിലോ ചികിത്സ തേടുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്കുളള കുറഞ്ഞ വിരമിക്കല്‍ ആനുകൂല്യം 10000 രൂപയും കൂടിയത് 25000 വും ആയിരുന്നത് ഇപ്പോള്‍ യഥാക്രമം 25000 രൂപയും 50000 രൂപയുമായി വര്‍ധിക്കും.
സംസ്ഥാനത്ത് വച്ച് മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മരണപ്പെട്ട വ്യക്തി പദ്ധതിയിലംഗമാണെങ്കിലും അല്ലെങ്കിലും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായി 50000 രൂപ വരെ ചെലവവിക്കാന് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് അനുമതി നല്കി. ഇതിലേക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ റിവോള്‍വിംഗ് ഫണ്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി ആനുകൂല്യ പ്രഖ്യാപനവും മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും മൂവാറ്റുപുഴയില്‍ സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘം ചെയര്മാന് എല്‍ദോ എബ്രഹാം എം.എല്‍.എയും, കണ്‍വീനര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരനും,ജോ:കണ്‍വീനര്‍ അസി.ലേബര്‍ ഓഫീസര്‍ പി.എന്‍.ബിജുമോനും പറഞ്ഞു.


