തിരുവനന്തപുരം:വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പോലീസ് വലിച്ചുകീറിയ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണo രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പോലീസ് വലിച്ചുകീറി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ചു. തിരിച്ചടിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അപ്പോഴത്തെ വികാരം കൊണ്ടാണ്. സമരത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിച്ചു നിന്ന് സമരം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, തലസ്ഥാനത്തെ തെരുവുയുദ്ധത്തിനൊടുവില്‍ തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിലെത്തിയ പോലീസ് സംഘത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി. പോലീസ് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്നും പാര്‍ട്ടി ഓഫീസില്‍ കയറാൻ ധൈര്യമുള്ള പോലീസുകാരുണ്ടോ എന്ന് കാണട്ടെ എന്നും സതീശൻ വെല്ലുവിളിച്ചു.
വനിതാ പ്രവര്‍ത്തകരുടെ തുണിവലിച്ചു കീറിയ എസ്ഐക്കെതിരേ നടപടിയെടുക്കണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ താരാട്ടുപാടി വിളിച്ചുകൊണ്ടുപോയ പോലീസാണ് തലസ്ഥാനത്ത് ആക്രമണം അഴിച്ചുവിട്ട തെന്നും അദ്ദേഹം ആരോപിച്ചു.


