കെഎസ്ആർടിസി ബസ്സിൽ പുരുഷൻമാർക്കും സീറ്റ് സംവരണം കൊണ്ടുവരണമെന്ന് നടി പ്രിയങ്ക അനൂപ്. രാജ്യാന്തര പുരുഷ ദിനത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ നടത്തിയ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. മന്ത്രി ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടാൽ അദ്ദേഹം പുരുഷൻമാർക്കും സീറ്റ് സംവരണം ഏർപ്പെടുത്തുമെന്ന് പ്രിയങ്ക പറഞ്ഞു. കേരളത്തിൽ അടിയന്തരമായി പുരുഷ കമ്മീഷൻ വരണമെന്നും പ്രിയങ്ക പറഞ്ഞു. കെഎസ്ആർടിസി ബസ്സിൽ പുരുഷൻമാർക്കും സീറ്റ് സംവരണം ഏർപ്പെടുത്തുക, പുരുഷ കമ്മീഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഓൾ കേരള മെൻസ് അസോസിയേഷന്റെ റാലി.
‘സ്ത്രീ ഒരു ബസില്‍ കയറിയാല്‍ പാവം പുരുഷന് മാറി നില്‍ക്കണോ? ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും നമ്മുടെ ബഹുമാനം അനുസരിച്ച് മാറിക്കൊടുക്കും. പുരുഷന്മാര്ക്കും വേണം. ഗണേഷേട്ടന് എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. ഗണേഷ് കുമാര്‍ മന്ത്രിയായിട്ടിരിക്കുമ്പോള്‍ ഈ പറയുന്ന കാര്യങ്ങള്‍ അദ്ദേഹം ചെയ്തുതരും. പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന മന്ത്രിയാണ് ഗണേഷ് കുമാര്‍. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി, വേണ്ടകാര്യങ്ങള്ക്ക് ഏതറ്റംവരേയും പോകാനും ഞാന്‍ എത് സമയത്ത് വിളിച്ചാലും ഒപ്പമുണ്ടാവും’, പ്രിയങ്ക പറഞ്ഞു.


