തിരുവനന്തപുരം: 2019-ൽ സന്നിധാനത്തുനിന്ന് ദ്വാരപാലക കവചങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. അനന്ത സുബ്രഹ്മണ്യത്തിന്റെ പങ്ക് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.പോറ്റിയ്ക്ക് പകരം 2019 ദ്വാരപാലക പാളികൾ സന്നിധാനത്തുനിന്ന് ആദ്യം ബംഗളൂരിലേക്കും പിന്നീട് ഹൈദരാബാദിൽ വെച്ച് പാളികൾ നാഗേഷിന് കൈമാറിയത് അനന്തസുബ്രഹ്മണ്യമാണ്. ദേവസ്വം രജിസ്റ്ററിലടക്കം ഒപ്പിട്ടത് ഇയാളാണെന്ന് വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനാണ് കൂടുതൽ സാധ്യത.
അനന്ത സുബ്രഹ്മണ്യത്തെ തിങ്കളാഴ്ച രാവിലെയാണ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുത്തിയത്. എസ്ഐടി ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ രാവിലെ പ്രത്യേകമായി ചോദ്യം ചെയ്തു. ഇപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. എസ്ഐടിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അനന്ത സുബ്രഹ്മണ്യത്തിന് സാധിച്ചില്ലെങ്കിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയേക്കും.ദ്വാരപാലക പാളികൾ വിവിധ ഇടങ്ങളിൽ എത്തിച്ച് പ്രദർശനത്തിനായി വെക്കുകയും പിന്നീടാണ് ഹൈദരാബാദിൽ വെച്ച് നാഗേഷിന് പാളികൾ കൈമാറുന്നത്. ഇതെല്ലം അനന്ത സുബ്രഹ്മണ്യത്തിന്റെ നേത്യത്വത്തിലാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.