പത്തനംതിട്ട: രഹ്ന ഫാത്തിമക്കെതിരെ കേസ്. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടതിനാണ് കേസെടുത്തത്. പത്തനംതിട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബി.ജെ.പി നേതാവ് ആര്. രാധാകൃഷ്ണമേനോന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം പൊലീസിന്റെ കനത്ത സുരക്ഷയില്‍ ആന്ധ്രയില്‍ നിന്നുള്ള യുവതിക്കൊപ്പം ശബരിമല സന്നിധാനത്തിന് അടുത്തുള്ള നടപ്പന്തല്‍ വരെ രഹ്ന എത്തിയിരുന്നു. തുടര്‍ന്ന് അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.


