തിരുവനന്തപുരം കല്ലമ്പലം ദേശീയപാതയിൽ യുവാവിനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി. സംഭവത്തിൽ പരിക്കേറ്റ യുവാവ് രക്തം വാർന്നു തെരുവിൽ കിടന്നു മരിച്ചു. നാവായിക്കുളം ഐഒബി ബാങ്കിന് മുന്നിൽ അർധരാത്രിയോടെയായിരുന്നു അപകടം. ചിറയിൻകീഴ് മുടപുരം സ്വദേശിയായ 43 വയസ്സുള്ള വിനോദ് ആണ് മരിച്ചത്.
വെൽഡിങ് തൊഴിലാളിയായ വിനോദിനെയാണ് അജ്ഞാത വാഹനമിടിച്ചത്. റോഡിൽ ഒരു യുവാവ് കിടകുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് എത്തുമ്പോഴേക്കും വിനോദ് മരിച്ചിരുന്നു.