പാലക്കാട് തരൂരിലെ ഗായത്രി നദിയിൽ നിന്ന് 17 വയസുകാരനെ കാണാതായി. 17 കാരനായ ഷിവിൻ തൻ്റെ സുഹൃത്തുക്കൾക്കൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് ഈ സംഭവം. അഗ്നിശമനസേന തിരച്ചിൽ തുടങ്ങി.
ചിറ്റൂർ സ്വദേശിയായ ഷിബിൻ തരൂരിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു. കൂകൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിലിറങ്ങിയ സമയത്ത് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ നീന്തുകയായിരുന്നു. ഷിബിന് നീന്തലറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരയെും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. പാലക്കാട് നിന്നും സ്കൂബ ടീമെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.


