ഇന്ന് കര്‍ക്കിടക വാവ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥഘട്ടങ്ങളില്‍ കാര്‍മികന്റെ നേതൃത്വത്തിലുള്ള പൊതുചടങ്ങുകള്‍ ഒഴിവാക്കിയാണ് ഇത്തവണ കര്‍ക്കിടക വാവ് ആചരിക്കുന്നത്. വീട്ടില്‍ തന്നെയാണ് വിശ്വാസികള്‍ പിതൃുക്കള്ക്ക് തര്‍പ്പണം നടത്തുന്നത്. വീടുകളില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ പല പ്രമുഖ പുരോഹിതന്മാര് മുന്‍കൂട്ടി ഓണ്‍ലൈനിലൂടെ നല്‍കിയിട്ടുണ്ട്. ഈ കര്‍ക്കിടക വാവില്‍ ആയിരങ്ങള്‍ ബലിയര്‍പ്പിച്ചിരുന്ന ആലുവ മണപ്പുറത്തേക്ക് ഇറങ്ങുന്ന ആല്‍ത്തറക്ക് സമീപമുള്ള ഗേറ്റ് ദിവസങ്ങള്‍ക്ക് മുമ്പേ ദേവസ്വം ബോര്‍ഡ് അടച്ചിരുന്നു.

