കൊല്ലം ചിതറ പുതുശ്ശേരിയിൽ ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവാവിന്റെ പേരെഴുതി വെച്ച ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.പെൺകുട്ടിയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടുകാരാണ് ആദ്യം പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർനടപടികൾ പൊലീസ് സ്വീകരിക്കും. അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഐ ലവ് യു അഭി എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നത്.


