മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ ഏജന്റുമാരുടെ മര്‍ദ്ദനം. കുറഞ്ഞ കൂലിയ്ക്ക് പണിയെടുക്കാന്‍ തയ്യാറാകാതിരുന്നവരെയാണ് മര്‍ദ്ദിച്ചത്.
ഹെല്‍പ്പര്‍ക്ക് 600 രൂപ, മൈക്കാടിന് 650, മേസണ്‍ 800 രൂപ. പത്ത് ദിവസം മുമ്ബാണ് മൂവാറ്റുപുഴയിലെ വിവിധ ഇടങ്ങളില്‍ കൂലി വെട്ടികുറച്ചുകൊണ്ടുള്ള ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കോണ്ട്രാക്ടര് അസോസിയേഷന്റെതാണ് തീരുമാനം.
എന്നാല്‍, സ്ഥിരം കിട്ടുന്നതില്‍ നിന്ന് 150 രൂപ കുറച്ചുള്ള കൂലിയ്ക്ക് പണിയെടുക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. ഇതോടെ പ്രതിഷേധിച്ചവരെ ഏജന്റുമാര്‍ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതോടെ ബോര്‍ഡുകള്‍ അപ്രത്യക്ഷമായി. എന്നാല്‍, മര്‍ദ്ദിച്ചവരെ കസ്റ്റഡിയിലെടുത്തില്ല.

