തിരുവനന്തപുരം:ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിനുമേല്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അതിനാല്‍തന്നെ ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ സ്ഥാനം അറബിക്കടലിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണ്ണമായി സമര്‍പ്പിക്കാതെ എന്താണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആരാഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


