സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. 24 വയസായിരുന്നു. ഇദ്ദേഹത്തിന് കോഴിക്കോട് വെച്ചാണ് വെസ്റ്റ്നൈല്‍ പനി ബാധിച്ചത്. വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം കോഴിക്കോടെത്തിയത്. അവിടെ വെസ്റ്റ് വെസ്റ്റ്നൈല്‍ പനി ബാധിതനായി.
ഇതിനിടെ വെസ്റ്റ്നൈൽ പനി ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രോഗം കുറഞ്ഞതിനെ തുടർന്ന് സ്വദേശത്തെത്തി. എങ്കിലും വീണ്ടും സ്ഥിതി ഗുരുതരമായി. മരണ കാരണം സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് ഇന്നാണ് ലഭിച്ചത്.വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്.