തിരുവനന്തപുരം: ഇന്നലെ പുറത്തുവന്ന എല്ലാ എക്സിറ്റ് പോള്‍ പ്രവചനങ്ങളും വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ വിജയം പ്രവചിച്ചപ്പോള്‍ പി.ജയരാജന് വിജയിക്കുമെന്ന പ്രവചനവുമായി ഏറ്റവും പുതിയ സര്‍വേഫലം പുറത്തുവന്നു. കെ. മുരളീധരനെ വീഴ്ത്തി വടകര പി.ജയരാജന് പിടിക്കുമെന്ന് കൈരളി ന്യൂസ് – സി.ഇ.എസ് സര്‍വേ പറയുന്നു.
പി.ജയരാജന് 47.1 ശതമാനം വോട്ടും കെ.മുരളീധരന് 44.5 ശതമാനം വോട്ടും ലഭിക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് 7.1 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ പറയുന്നു.
അതേസമയം കാസര്‍കോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് തോല്‍ക്കുമെന്ന് സര്‍വേ പറയുന്നു. 41.7 ശതമാനം വോട്ടുകള്‍ എല്‍.ഡി.എഫ് നേടുമ്ബോള്‍ 40.1 ശതമാനം വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കും. ബി.ജെ.പി 16.4 ശതമാനം വോട്ടുകള്‍ നേടും.
20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളില്‍ 12000 പേര് സര്‍വേയില്‍ പങ്കെടുത്തുവെന്ന് സര്‍വേ ഏജന്‍സിയായ സി.ഇ.എസ് അവകാശപ്പെടുന്നു.

