സംഗീത സംവിധായകന് ദീപക് ദേവിന്റെ അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു. നാലു പവന് വളയും ആറു പവന് മാലയുമാണ് നഷ്ടപ്പെട്ടത്. കണ്ണൂരിലെ ഒരു ഹോട്ടലില്‍ വെച്ചാണ് മോഷണം നടന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ഇവര്‍ കണ്ണൂരിലെത്തിയപ്പോഴായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍ ജനാലയ്ക്ക് സമീപമിരുന്ന ബാഗില്‍ നിന്നുമാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. മോഷണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

