തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടിംഗ് സാമഗ്രികള്‍ ചുമക്കുന്ന ജില്ലാകളക്ടറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം ഏറ്റുവാങ്ങുന്നു. തൃശൂര്‍ കളക്ടര്‍ ടി.വി.അനുപമയാണ് വീണ്ടും കൈയ്യടി നേടുന്നത്.

വോട്ടിംഗ് സാമഗ്രികളുമായെത്തിയ ഭാരമേറിയ പെട്ടി ചുമക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന ടി.വി. അനുപമയുടെ വീഡിയോ ആണ് ചര്‍ച്ചയായത് വാഹനത്തില്‍ കൊണ്ടുവന്ന പോളിംഗ് സാമഗ്രികള്‍ ഇറക്കി വയ്ക്കാന്‍ പൊലീസുകാരനെ സഹായിക്കുന്ന കളക്ടറെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.


