തൃശൂര്‍ : തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. വീഡിയോ കണ്ട എല്ലാവര്ക്കും ഒരേ സംശയമാണ്. നടന് സുരേഷ് ഗോപിയുടെ കൈയ്ക്ക് എന്തു സംഭവിച്ചു എന്ന്.

മറ്റൊന്നും കൊണ്ടല്ല, സുരേഷ് ഗോപിക്ക് ഭാര്യ രാധിക ആഹാരം ഉരുളകളാക്കി ഊട്ടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ കണ്ട് പലരും സ്ഥാനാര്‍ത്ഥിയുടെ കൈയ്ക്കെന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയോടെ കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭാര്യയുടെ സ്നേഹം പങ്കുവയ്ക്കുന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ പ്രിയതമയോടുള്ള ഇഷ്ടവും സ്നേഹവും പങ്കുവയ്ക്കാനാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതെന്നു മനസിലാക്കാം.


