കുവൈറ്റ് : പിതാവിന്റെ മരണത്തിനു ദിവസങ്ങള്‍ക്ക് ശേഷം 48 കാരനായ പ്രവാസി മലയാളി കുവൈറ്റില്‍ റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു .
വടകര തണ്ടാൻകണ്ടിയിൽ അബ്ദുല്ലയുടെ മകന് നാസർ വാഴയിൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പിതാവ് അബ്ദുള്ള വടകരയിൽ മരണപ്പെട്ടത്.
എന്നാല്‍ താൽക്കാലിക താമസ രേഖയിലായതിനാൽ പിതാവിന്റെ സംസ്കാര ചടങ്ങിൽ അദ്ദേഹത്തിന് പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. ഇതിന്റെ മനോവിഷമത്തില്‍ കഴിയുന്നതിനിടെയിലാണ് നാസറിന്റെ വിയോഗം .
രാവിലെ റോഡിൽ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
വാഴയിൽ സൈനബയാണ് മാതാവ്.ഭാര്യ : നൂരിയ , മക്കൾ : നാദിറ ( ബിരുദ വിദ്യാർത്ഥിനി ) , നാദിർ ( 9th ക്ലാസ് ), നൂറിയ ശുക്ര ( 5th class) എന്നീവർ മക്കളാണ്.