കോഴിക്കോട്: കേരളത്തിനെതിരായ വിദ്വേഷ സിനിമ കേരള സ്റ്റോറിക്കെതിരെ റാപ്പർ വേടൻ. ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അവർക്ക് നമ്മളെ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് വേടൻ ചോദിച്ചു.
“ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ, ഇത്രയും ദേഷ്യം നമ്മളോട് നമ്മളോട് കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്ക് നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും.” വേടൻ ചോദിച്ചു.
ശ്രദ്ധിച്ചും കണ്ടും ജീവിച്ചോണമെന്നും ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം എടുത്തോളണമെന്നും ഇല്ലെങ്കിൽ ഇവന്മാർ ആദ്യം അടിക്കാൻ പോകുന്നത് നമ്മളെയാണെന്നും വേടൻ. സിനിമ കാണുന്നുണ്ടെങ്കിൽ ഒരു രാഷ്ട്രീയം കണ്ടോളണമെന്നും അദ്ദേഹം പറഞ്ഞു.


