വയനാട്: വന്യജീവി ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവന് നഷ്ടമായിട്ടും വയനാട്ടില്‍ എത്തിയില്ലെന്ന വിമര്‍ശനത്തിന് മറുപടിയുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്.
താന്‍ എത്താത്തല്ല, പ്രശ്നപരിഹാരമാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു.
ചെയ്യേണ്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ചില പ്രത്യേക കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് എത്താന്‍ കഴിയാതെ പോയത്. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.