കാസര്‍ഗോഡ്: പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാളും മൂന്ന്ഇരുമ്പ് ദണ്ഡുകളുമാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന് ആയുധങ്ങള്‍ തിരിച്ചറിഞ്ഞു. പീതാംബരനെ കല്യോട് എത്തിച്ചാണ് തെളിവെടുത്തത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.