കാസര്‍കോട്: കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ എ പീതാംബരനെ തെളിവെടുപ്പിനായി കല്ലിയോട്ടെത്തിച്ചു. കൃത്യം നടന്ന സ്ഥലത്ത് നിന്നുള്ള തെളിവെടുക്കലിന്റെ ഭാഗമായാണ് ഇയാളെ കല്ലിയോട്ടെത്തിച്ചത്.
കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. ഇരട്ടക്കൊലപാതകം കൂടാതെ വേറെ കേസുകളിലും പീതാംബരന് പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് എ പീതാംബരന്.